അബൂദബി: അബൂദബിയിലെ ഏറ്റവും വലിയ പ്രകൃതിദത്ത െഎലൻഡായ സർ ബനിയാസിൽ ഒാട്ടം, നടത്തം, കയാക്കിങ് എന്നിവ ഉൾപ്പെട്ട ചാലഞ്ച് സംഘടിപ്പിച്ചു. മൊത്തം 33 കിലോമീറ്റർ പിന്നിടേണ്ടുന്ന സാഹസിക മത്സരത്തിൽ ആസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, സ്പെയിൻ, സ്വിറ്റ്സർലാൻഡ്, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 280 പേർ പെങ്കടുത്തു. 14 വയസ്സ് മുതൽ 64 വയസ്സ് വരെയുള്ളവർ മത്സരാർഥികളിലുണ്ടായിരുന്നു.
വനിത വിഭാഗത്തിൽ ബഹ്റൈെൻറ ഫാത്തിമ ഹുസൈൻ, കുവൈത്തിെൻറ തഹീർ അൽ ഫദ്ലി, സ്പെയിനിെൻറ ബാർബറ എസ്പീജോ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയുടെ ജെയ്സൺ വാഗ്നർ, ഒമാെൻറ അഹ്മദ് അൽ ഫലാഹി, ബ്രിട്ടെൻറ പീറ്റ് ഗുഡ്വിൻ എന്നിവർ പുരുഷ വിഭാഗത്തിൽ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പിെൻറ സ്പോൺസർഷിപ്പിൽ ഹുസാക് അഡ്വഞ്ചേഴ്സാണ് മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.