Posted On
date_range Updated On
date_range സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റ് പ്രചാരണോദ്ഘാടനം
ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റും സി.എച്ച് രാഷ്ട്ര സേവാ പുരസ്കാര സമർപ്പണവും പി.എ. ഇബ്രാഹിം ഹാജി നഗറിൽ ഒക്ടോബർ നാലിന് നടക്കും.
പരിപാടിയുടെ പ്രചാരണോദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദിൽനിന്ന് ബ്രോഷർ ഏറ്റുവാങ്ങി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി നാസർ മുല്ലക്കൽ, ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, വൈസ് പ്രസിഡന്റ് ഇസ്മായിൽ ചെരിപ്പേരി, സെക്രട്ടറി ജസീൽ കായണ്ണ, ഫിനാൻസ് കമ്മിറ്റി അംഗം സമീർ മഹ്മൂദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.