Posted On
date_range Updated On
date_range സി.എച്ച് സെന്റർ ഇഫ്താർ മീറ്റ് -2023
ദുബൈ: ദുബൈ സി.എച്ച് സെന്റർ ലൈഫ് ടൈം അംഗങ്ങളുടെയും കെ.എം.സി.സി തളിപ്പറമ്പ, കല്യാശ്ശേരി, അഴീക്കോട്, ഇരിക്കൂർ മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഇഫ്താർ മീറ്റ് നടന്നു. ഡോ. പി.സി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി.പി. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ജുമാമസ്ജിദ് ഖത്തീബ് ഉമ്മർ ഫൈസി ഇർഫാനി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് റഹീസ് തലശ്ശേരി, ജില്ല ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സഹീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ. മൊയ്തു ചപ്പാരപ്പടവ് സ്വാഗതവും എൻ.യു. ഉമ്മർ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.