അബൂദബി: ഇൗ അധ്യയന വർഷം പ്രഖ്യാപിച്ച മൂന്ന് പരീക്ഷാ ഫലങ്ങളിലും അബൂദബി മോഡൽ സ്കൂളിന് നൂറുമേനി. കേരള എസ്.എസ്.എൽ.സി, കേരള ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിദ്യാർഥികളെയും ഉന്നത വിദ്യാഭ്യാസത്തിന് േയാഗ്യരാക്കിയാണ് സ്കൂൾ ഹാട്രിക് നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷവും മൂന്ന് പരീക്ഷകളിലും നൂറു ശതമാനം വിജയം നേടാൻ സ്കൂളിന് സാധിച്ചിരുന്നു.
സ്കൂളിനെ നയിക്കുന്ന പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദറിന് അഭിമാനകരമായ നിമിഷമാണിത്. എങ്ങനെ ഇൗ വിജയങ്ങൾ കൈയെത്തി പിടിക്കുന്നു എന്ന് ചോദിച്ചാൽ ഖാദർ മാസ്റ്റർക്ക് എപ്പോഴും ഒരൊറ്റ ഉത്തരമേയുള്ളൂ. ‘വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇൗ വിജയങ്ങൾക്ക് കാരണം’ ഒറ്റ വാചകത്തിൽ ആ ഉത്തരമൊതുങ്ങും. ഖാദർ മാസ്റ്ററുടെയും സ്കൂൾ മാനേജ്മെൻറിെൻറയും സമീപന രീതിയാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രോത്സാഹനമാകുന്നതെന്ന് നിംസ് ഗ്രൂപ്പ് മുൻ ഡയറക്ടർ കെ.ആർ. സുരേന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വ്യവസ്ഥാപിതമായ രീതി സ്കൂൾ അവലംബിക്കുന്നു. ഏഴാം ക്ലാസ് കഴിയുന്നതോടെ കുട്ടികളുടെ അഭിരുചി അളന്ന് സി.ബി.എസ്.ഇ, കേരള സിലബസുകളിലേക്കായി വേർതിരിക്കും. പൊതു പരീക്ഷകളിൽ എല്ലാ വിദ്യാർഥികൾക്കും വിജയം എന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചാണ് എട്ടാം ക്ലാസ് മുതലുള്ള പഠനം. ഏപ്രിലോടെ എല്ലാ വിഷയങ്ങളുടെയും അധ്യാപനം പൂർത്തിയാക്കും. പിന്നീടുള്ള രണ്ട് മാസം റിവിഷൻ പഠനങ്ങളിലൂടെ കുട്ടികളിലെ അറിവ് സജീവമായി നിർത്താനും സ്കൂൾ ശ്രദ്ധിക്കുന്നുവെന്ന് കെ.ആർ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യു.എ.ഇയിൽ കൂടുതൽ കുട്ടികളെ കേരള എസ്.എസ്.എൽ.സി പരീക്ഷക്ക് ഇരുത്തിയ മോഡൽ സ്കൂൾ അബൂദബി രാജ്യത്ത് കൂടുതൽ സമ്പൂർണ എ പ്ലസ് നേടിയ സ്കൂളുമായി. 36 പേർ യു.എ.ഇയിൽനിന്ന് സമ്പൂർണ എ പ്ലസ് നേടിയപ്പോൾ അതിൽ 24 പേരും അബൂദബി മോഡൽ സ്കൂളിൽനിന്നായിരുന്നു. ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടിയ 48 പേരിൽ 27 പേരും ഇൗ സ്കൂളിലെ വിദ്യാർഥികളായിരുന്നു. കേരള ഹയർ സെക്കൻഡറി പരീക്ഷയിൽ യു.എ.ഇയിൽ ലഭിച്ച 22 സമ്പൂർണ എ പ്ലസുകളിൽ ഒമ്പതെണ്ണം സ്വന്തമാക്കിയാണ് സ്കൂൾ മുന്നിലെത്തിയത്. കൊമേഴ്സിൽ രാജ്യത്ത് സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളുള്ള ഏക സ്കൂളും മോഡൽ സ്കൂൾ അബൂദബിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.