Posted On
date_range Updated On
date_range അബൂദബി സിവിൽ ഡിഫൻസ് പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറൽ
അബൂദബി: വാഹനത്തിരക്കുള്ള റോഡിൽനിന്ന് അബൂദബി സിവിൽ ഡിഫൻസ് പൂച്ചക്കുട്ടിയെ രക്ഷിച്ചു. പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ അബൂദബി പൊലീസിെൻറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. സലാം സ്ട്രീറ്റിലെ റോഡിൽ പൂച്ചക്കുട്ടി കുടുങ്ങിയതായി വ്യാഴാഴ്ച രാവിലെയാണ് സന്ദേശം ലഭിച്ചതെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അബ്ദുൽ ജലീൽ ആൽ അൻസാരി പറഞ്ഞു. ഉടൻ സിവിൽ ഡിഫൻസ് സംഘം സംഭവ സ്ഥലത്ത് എത്തുകയും പൂച്ചക്കുട്ടിയുള്ള പാതയിലെ ഗതാഗതം തടഞ്ഞ് രക്ഷപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.