Posted On
date_range Updated On
date_range കോടതിവിധി തെറ്റായി പ്രചരിപ്പിച്ചു; മാതാവിനും മകനുമെതിരെ കേസ്
അബൂദബി: കോടതിവിധിയെ തെറ്റായരീതിയിൽ പ്രചരിപ്പിച്ച മാതാവിനും മകനുമെതിരെ കേസ്. പിതാവിന്റെ സഹോദരങ്ങൾ അമ്മയെ വീട് വിട്ടുപോകാൻ നിർബന്ധിച്ചതായി മകൻ അവകാശപ്പെടുന്ന വിഡിയോക്കെതിരെയാണ് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് കേസെടുത്തത്. ഈ വിഡിയോ കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ, സ്വത്തിന്റെ അനന്തരാവകാശികളായ യുവാവും സഹോദരങ്ങളും നൽകിയ കേസിൽ കെട്ടിടത്തിൽനിന്ന് ഒഴിയാനും സ്വത്തുക്കൾ പരാതിക്കാർക്ക് നൽകാനും വിധിച്ചു. അപ്പീൽ കോടതി ഈ വിധി ശരിവെക്കുകയും ചെയ്തിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.