ഡോ. ശ്രീനിവാസൻ മൈസൂർ രവീന്ദ്രനാഥ് (സ്പെഷലിസ്റ്റ് കാർഡിയോളജിസ്റ്റ് ആസ്റ്റർ ക്ലിനിക്ക്)
പ്രവാസ ലോകത്തുനിന്ന് ദിവസവും അത്ര നല്ല വാർത്തകളല്ല കേൾക്കുന്നത്. ദിവസം ഒരു മലയാളിയെങ്കിലും ഹൃദയസ്തംഭനത്താൽ മരിക്കാത്ത ദിവസങ്ങൾ അപൂർവമായിരിക്കും. ജോലി ഭാരവും അനാവശ്യ ആശങ്കകളും ജീവിതശൈലിയുമെല്ലാമാണ് ഇതിലേക്ക് നയിക്കുന്നത്. ശരീരത്തിന് രക്തം ശരിയായി പമ്പുചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയം വളരെ ദുർബലമാകുമ്പോഴോ കഠിനമാകുമ്പോഴോ ആണിത് സാധാരണയായി സംഭവിക്കുന്നത്. ഒരുപക്ഷേ, കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്താൽ ഇവരുടെ ജീവൻ
ഹൃദയസ്തംഭനം രണ്ടു തരത്തിലുണ്ട്. ഹൃദയം വലുതാകുകയും പമ്പിങ് കുറയുന്നതുമാണ് ഒന്ന്. ഹൃദയത്തിെൻറ പമ്പിങ് സാധാരണമായാലും ഹൃദയം കഠിനമാകുന്നതാണ് (stiffness) രണ്ടാമത്തേത്. രോഗ ലക്ഷണങ്ങളുള്ളവർ ഉടൻ കാർഡിയോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. രക്തപരിശോധന, ഇ.സി.ജി, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകളിലൂടെ ഹൃദയം എത്ര പ്രവർത്തിക്കുന്നുവെന്ന് അറിയാം.
എന്തെങ്കിലും പ്രവർത്തനത്തിനു ശേഷമോ വിശ്രമത്തിലോ ശ്വാസംമുട്ടൽ
മിക്കപ്പോഴും ക്ഷീണം
വീർത്ത കണങ്കാലുകളും കാലുകളും
ചില ആളുകൾക്ക് തുടർച്ചയായ ചുമ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം തുടങ്ങിയ മറ്റു ലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ പെട്ടെന്ന് മൂർച്ഛിക്കാം, അല്ലെങ്കിൽ ആഴ്ചകളോ മാസങ്ങളോ എടുക്കാം (വിട്ടുമാറാത്ത ഹൃദയസ്തംഭനം)
കൊറോണറി ഹാർട്ട് ഡിസീസും ഉയർന്ന രക്തസമ്മർദവുമാണ് സാധാരണ കാരണങ്ങൾ
ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികൾ അടയുന്നതാണ് കൊറോണറി ഹൃദ്രോഗത്തിന് കാരണം. ഇത് നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയാഘാതത്തിന് കാരണമായേക്കാം
ഉയർന്ന രക്തസമ്മർദം- ഹൃദയത്തിൽ അധിക സമ്മർദം ചെലുത്തും. ഇത് കാലക്രമേണ ഹൃദയസ്തംഭനത്തിന് ഇടയാക്കും
ഹൃദയ താളത്തെ ബാധിക്കുന്ന അവസ്ഥ. ഹൃദയമിടിപ്പ് ഏകോപിപ്പിക്കുന്ന വൈദ്യുതി പ്രേരണകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ഹൃദയം വളരെ വേഗത്തിലോ പതുക്കെയോ ക്രമരഹിതമായോ സ്പന്ദിക്കുന്നു
ഹൃദയ വാൽവുകൾക്ക് കേടുപാടുകളോ മറ്റു പ്രശ്നങ്ങളോ സംഭവിച്ചാൽ
ഹൃദയത്തിെൻറ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ
വിളർച്ച, അമിത മദ്യപാനം, തൈറോയ്ഡ് രോഗങ്ങൾ, ശ്വാസകോശത്തിലെ ഉയർന്ന മർദം എന്നിവ ഹൃദയസ്തംഭനത്തിന് കാരണമാകും.
നീളമുള്ള ചെയിൻ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, റാപ്സീഡ് ഓയിലിെൻറ ഘടകമായ എരുസിക് ആസിഡ് എന്നിവ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കടുക് എണ്ണകളിലും അനുബന്ധ ഉൽപന്നങ്ങളിലും ചില മത്സ്യ ഇനങ്ങളിലും സംസ്കരിച്ച ഇറച്ചി, കോഴി ഉൽപന്നങ്ങളിലും ഇവയുണ്ട്.
ജീവിതശൈലി മാറ്റങ്ങൾ,- ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവ.
മരുന്ന് ഉപയോഗിച്ചിച്ചുള്ള ചികിത്സ.
ബൈപാസ് ഓപറേഷൻ അല്ലെങ്കിൽ ഹൃദയം മാറ്റിവെക്കൽ പോലുള്ളവ.
നെഞ്ചിൽ സ്ഥാപിച്ച ഉപകരണങ്ങൾ വഴി ഹൃദയ താളം നിയന്ത്രിക്കൽ.
ഹൃദയാഘാതം സാധാരണയായി രാവിലത്തെ മണിക്കൂറുകളിലാണെന്നും ഈ സമയത്തുണ്ടാകുന്ന ഹൃദയാഘാതം ഗുരുതരമാണെന്നും ഗവേഷണഫലം. സ്പെയിനിലെ ഗവേഷകർ നടത്തിയ പഠനം ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ ആറുമണിക്കും ഉച്ചസമയത്തിനും ഇടയിൽ സംഭവിക്കുന്ന ഹൃദയാഘാതം മറ്റേതു സമയത്തേക്കാളുമധികം ഗുരുതരമാണെന്നാണ് പഠനം. ഉറക്കത്തിൽനിന്നും ഉണരുന്ന സമയത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പകൽ സമയത്തെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.
സിർക്കാഡിയൻ റിഥം ആണ് അതിരാവിലെയുള്ള ഗുരുതരമായ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമെന്ന് ഹാർവഡ് പ്രഫസർ ഡോ. ഫ്രാങ്ക് എ.ജെ.എൽ ഷീർ പറയുന്നു. രാവിലെ ആറരയോടടുത്ത് സിർക്കാഡിയൻ സിസ്റ്റം കൂടിയ അളവിൽ പി.എ 1 കോശങ്ങളെ അയക്കുന്നതായും ഇത് രക്തം കട്ടപിടിക്കുന്നത് വിഘടിപ്പിക്കുന്നതിൽനിന്നും തടയുന്നതായും ഗവേഷകർ കണ്ടെത്തി. പി.എ 1 കോശങ്ങൾ രക്തത്തിൽ എത്ര കൂടുന്നുവോ അത്രയും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഹൃദയാഘാത സാധ്യതയും കൂടുന്നു.
കൊറോണറി ആർട്ടറി പെട്ടെന്ന് ബ്ലോക്ക് ആകുമ്പോഴാണ് മയോകാർഡിയൽ ഇൻഫക്ഷൻ അല്ലെങ്കിൽ ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയപേശികൾ നശിക്കുന്നതുമൂലം ഓക്സിജൻ ലഭിക്കാതെയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.