നോബിൾ കരോട്ടുപാറ, ഡോ. മനു കുളത്തുങ്കൽ, രതീഷ് കൊച്ചുവീട്ടിൽ
ഷാർജ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഒന്നാം വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. അജ്മാൻ മൈത്രി ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച്. ഹസൻ ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മനു കുളത്തങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രതീഷ് കൊച്ചുവീട്ടിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ഷാജി കൂത്താടിപ്പറമ്പിൽ ഡേവിഡ് സി. ജോർജ്, അനു സോജു, ഷിജു പി.പി., നൗഷാദ് ഹനീഫ, അനീഷ് ഇടയിലവീട്ടിൽ, സാ ഷാദിൽ ഷാജഹാൻ, സിമി ലിജു, ഡിലു വിൻസന്റ് ജോജി തോമസ്, മാത്യു നെടുവേലിൽ എന്നിവർ സംസാരിച്ചു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിച്ചു. ചിറ്റാർ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി നോബിൾ കരോട്ടുപാറ (പ്രസി.), ഡോ. മനു കുളത്തുങ്കൽ (ജന. സെക്ര.), രതീഷ് കൊച്ചുവീട്ടിൽ (ട്രഷ.), നൗഷാദ് ഹനീഫ, അനു സോജു (വൈ. പ്രസി.), ഷാജഹാൻ കൂത്താടി പറമ്പിൽ, ഡേവിഡ് ജോർജ് (അഡ്വൈസറി ചെയർമാൻ), ഷിജു പി.പി (ജോ. സെക്ര.), നിഷാദ് തമ്പി (ജോ. ട്രഷ.), ജോജി തോമസ് (മീഡിയ കൺ.), അനീഷ് ഹസൻ ബാവ (ഇവന്റ് കൺ.), ഷിബു താളിക്കല്ലുകൾ, ജൂബി പ്രവീൺ (മെംബർഷിപ് കൺവീനർ), ജോൺലി പി. രാജൻ (ഓഡിറ്റർ), മാത്യു നടുവേലിൽ, പ്രവീൺ തെക്കേക്കര, സന്തോഷ് ഡാനിയേൽ, ഡിലൂ വിൻസന്റ്, സിമി ലിജു, മനു മോഹൻ, ജൂബി പടനിലത്ത്, ബിജു ശാമുവേൽ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.