Posted On
date_range Updated On
date_range സായിദ് വിമാനത്താവളം വഴി കഞ്ചാവ് കടത്താനുള്ള നീക്കം തകർത്തു
അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താനുള്ള നീക്കം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി തടഞ്ഞു. അഞ്ചുകിലോ കഞ്ചാവാണ് യാത്രക്കാരന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പരിശോധനയില്‍ യാത്രക്കാരന്റെ ബാഗേജില്‍ സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദ വസ്തുവുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. മയക്കുമരുന്ന് കണ്ടെത്തുന്നതില്‍ പരിശീലനം നേടിയിട്ടുള്ള നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.