അർബുദം ബാധിച്ച എട്ട്​ കുട്ടികളുടെ ആഗ്രഹം സഫലമാക്കി മേക്​ എ വിഷ്​ ഫൗണ്ടേഷൻ

അബൂദബി: അർബുദം ബാധിച്ച എട്ട്​ കുട്ടികളുടെ ആഗ്രഹം മേക്​ എ വിഷ്​ ഫൗണ്ടേഷൻ സാധിപ്പിച്ചുനൽകി. സന്തോഷ^മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി അൽ​െഎൻ തവാം ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. കുട്ടികൾക്ക്​ ഇലക്​ട്രോണിക്സ്​​ ഉപകരണങ്ങൾ സമ്മാനിക്കുകയും ചെയ്​തു. തവാം ആശുപത്രിയിലെ ഡോക്​ടർമാരും ജീവനക്കാരും ആഘോഷത്തിൽ പങ്കുചേർന്നു. രോഗികളായ കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിന്​ സഹകരിച്ച തവാം ആശുപത്രി അധികൃതരോട്​ നന്ദി പറയുന്നതായി മേക്​ എ വിഷ്​ ഫൗണ്ടേഷൻ സി.ഇ.ഒ ഹാനി അൽ സുബൈദി പറഞ്ഞു. 
 

Tags:    
News Summary - cancer-dream-make a wish foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.