Posted On
date_range Updated On
date_range യു.എ.ഇ ഡ്രൈവിങ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാമോ; മറുപടിയുമായി ആർ.ടി.എ
ദുബൈ: യു.എ.ഇ ഡ്രൈവിങ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാൻ കഴിയുമോ എന്ന പ്രവാസിയുടെ സംശയത്തിന് മറുപടിയുമായി ആർ.ടി.എ. ലൈസൻസ് പുതുക്കുന്ന സമയത്ത് വ്യക്തി യു.എ.ഇയിൽ ഉണ്ടാകണമെന്നും കണ്ണ് പരിശോധനയും എമിറേറ്റ്സ് ഐ.ഡിയും നിർബന്ധമാണെന്നും ആർ.ടി.എ അറിയിച്ചു.
ട്വിറ്ററിലൂടെ പ്രവാസി ഉന്നയിച്ച സംശയത്തിനാണ് ആർ.ടി.എ ട്വിറ്ററിൽ തന്നെ മറുപടി നൽകിയത്. ആർ.ടി.എയുടെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നായിരിക്കണം കണ്ണ് പരിശോധന നടത്തേണ്ടതെന്നും ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.