Posted On
date_range Updated On
date_range അജ്മാനില്‍നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് ബസുകള്‍
അജ്മാന്‍: ദുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് അജ്മാനില്‍നിന്ന് ബസുകള്‍ സർവിസ് നടത്തും. അജ്മാന്‍ അല്‍ തല്ലയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നാണ് ഈ ബസുകള്‍ പുറപ്പെടുന്നത്. രാവിലെ നാലിനും ഏഴിനും 11നും വൈകീട്ട് അഞ്ചിനും രാത്രി 9.30നും 11.30നുമാണ് ഇവിടെ നിന്ന് ബസുകള്‍ പുറപ്പെടുന്നത്. 20 ദിര്‍ഹമാണ് ഈ യാത്രക്കായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യാത്രക്കുള്ള തുക പണമായോ മസാര്‍ കാര്‍ഡ് വഴിയോ അടക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ബസ് സര്‍വിസുകള്‍ ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്സ് വിമാനത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് സ്റ്റേഷനില്‍നിന്ന് തന്നെ ചെക്ക് ഇന്‍ ചെയ്യാനും സൗകര്യമുണ്ടായിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.