Posted On
date_range Updated On
date_range അബൂദബിയിൽ ബസ് സമയം വിരൽത്തുമ്പിൽ
അബൂദബി: മൊബൈൽ ഫോണിൽ തത്സമയ ബസ് സമയം അറിയാനുള്ള സാങ്കേതികവിദ്യയുമായി അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ.ടി.സി).
ബസ് ഷെൽട്ടറുകളിൽ പതിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നത് വഴി ബസിെൻറ നിലവിലെ സ്ഥിതി അറിയാൻ സംവിധാനമാണ് ഒരുക്കുന്നത്. ബസ് ഷെൽട്ടറുകളിലും ഐ.ടി.സിയുടെ വ്യത്യസ്ത മാർഗങ്ങളിലും ഉടൻ ക്യു.ആർ കോഡുകൾ സ്ഥാപിക്കും.
ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ബസ് എവിടെ എത്തിയെന്നും ഏതു സമയത്ത് തങ്ങളുടെ സ്റ്റോപ്പിൽ എത്തുമെന്നും അറിയാൻ കഴിയും. ഇതിന് പുറമെ മറ്റ് ബസുകളുടെ നമ്പറുകളും സമയവും ലഭിക്കും. മൊബൈൽ ഫോണിൽ https://darbi.itc.gov.ae/itc-ar/ എന്ന ലിങ്കിൽ കയറിയാലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.