Posted On
date_range Updated On
date_range ഇടിക്കൂട്ടിലെ പെരുംപോര് ഇന്ന്
അബൂദബി: േഫ്ലായിഡ് മെയ്വെതർ-ആൻഡേഴ്സൻ സിൽവ ബോക്സിങ് പ്രദർശനമൽസരം ശനിയാഴ്ച അബൂദബിയിൽ അരങ്ങേറും. രാത്രി ഇത്തിഹാദ് അറീനയിലാണ് പ്രദർശന മൽസരം. അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പാണ് സംഘാടകർ. വെള്ളിയാഴ്ച മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങി. 175 ദിർഹം മുതലാണ് ടിക്കറ്റ്. രാത്രി എട്ടിനാണ് അബൂദബി യൂനിറ്റി ബോക്സിങ് മൽസരത്തിനു തുടക്കമാവുന്നതെന്ന് അധികൃതർ അറിയിച്ചു.
തോൽവിയറിയാത്ത 50 പോരാട്ടങ്ങൾ പൂർത്തിയാക്കിയ മെയ്വെതർ 2017ൽ പ്രൊഫഷനൽ ബോക്സിങ്ങിൽ നിന്നു വിരമിച്ചിരുന്നു. മെയ് വെതർ ഡോൺ മൂറിനെയും ആൻഡേഴ്സൻ സിൽവ യു.എ.ഇയുടെ ബ്രൂണോ മചാഡോയെയും നേരിടും.
മെയ് 14ന് ദുബൈയിൽ നടക്കേണ്ടിയിരുന്ന മൽസരം മുൻ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് നീട്ടിവയ്ക്കുകയും പോരാട്ട വേദി അബൂദബിയിലേക്ക് മാറ്റുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.