ശൈഖ്​ സായിദി​െൻറ ഉദ്ധരണികൾ പുസ്​തകമായി പുറത്തിറക്കി

അബൂദബി: യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​​െൻറ ഒാർമിക്കപ്പെടുന്ന ഉദ്ധരണികൾ പുസ്​തകമായി പ്രസിദ്ധീകരിച്ചു. 
അൽ​െഎൻ ഖസ്​ർ ആൽ മുവൈജി മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ അൽ​െഎൻ മേഖല പ്രതിനിധി ശൈഖ്​ തഹ്​നൂൻ ബിൻ മുഹമ്മദ്​ ആൽ നഹ്​യാനാണ്​ പ്രകാശനം നിർവഹിച്ചത്​. അൽ​െഎൻ മേഖല പ്രതിനിധിയുടെ കാര്യലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ്​ ഹസ്സ ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, ​ൈ​ശഖ്​ സായിദ്​ ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, സഹമന്ത്രി ഡോ. മെയ്​ത ബിൻത്​ സാലിം ആൽ ശംസി, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിവർ സംബന്ധിച്ചു.
ശൈഖ്​ സായിദി​​​െൻറ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച്​ ആചരിക്കുന്ന സായിദ്​ വർഷത്തി​​​െൻറ ഭാഗമായാണ്​ പുസ്​തക പ്രകാശനം. 
വിവിധ വിഷയങ്ങളിലുള്ള ശൈഖ്​ സായിദി​​​െൻറ 100 ഉദ്ധരണികളാണ്​ ഇംഗ്ലീഷിലും അറബിയിലുമായി പ്രസിദ്ധീകരിച്ചത്​. 
പുസ്​തക പ്രകാശന പരിപാടിയുടെ ഭാഗമായി ശൈഖ്​ സായിദി​​​െൻറ ചിത്രങ്ങളുടെ പ്രദർശനവും നടത്തി.

Tags:    
News Summary - book-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.