ദുബൈ ഹാർബറിൽ തീപിടിച്ച ബോട്ട്
Posted On
date_range Updated On
date_range ദുബൈ ഹാർബറിൽ ബോട്ടിന് തീപിടിച്ചു
ദുബൈ: ഞായറാഴ്ച രാവിലെ ദുബൈ ഹാർബറിൽ ബോട്ട് കത്തിനശിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ ഇന്ധന സ്റ്റേഷന് സമീപത്തുണ്ടായ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
രാവിലെ 11.50നാണ് സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂമിൽ അഗ്നിബാധ സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ദുബൈ ഹാർബർ ഫയർ സ്റ്റേഷനിൽനിന്ന് മൂന്നു മിനിറ്റിനകം അഗ്നിരക്ഷ സേനാംഗങ്ങളെത്തി തീയണക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.