ബ്ലൂ​സ്റ്റാ​ർ മെ​ഗാ സ്പോ​ർ​ട്സി​ന്‍റെ സു​വ​നീ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ബ്ലൂ​സ്റ്റാ​ർ ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റ് നാ​ളെ

അ​ൽ​ഐ​ൻ: ബ്ലൂ​സ്റ്റാ​ർ ഇ​ന്‍റ​ർ യു.​എ.​ഇ ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ ഫെ​സ്റ്റ് ഡി​സം​ബ​ർ ഒ​ന്നി​ന്​ അ​ൽ​ഐ​ൻ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ന​വം​ബ​ർ 23ന് ​അ​ൽ​ഐ​ൻ ജൂ​നി​യേ​ർ​സ് സ്കൂ​ളി​ൽ ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. 56 ഇ​ന​ങ്ങ​ളി​ലാ​യി 3000ത്തി​ല​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്ന് മെ​ഗാ​ഫെ​സ്റ്റി​വ​ലി​ന് മാ​റ്റു​ര​ക്കാ​നെ​ത്തും.

നാ​ലു മു​ത​ൽ, അ​റു​പ​തു വ​യ​സ്സ് വ​രെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും പ്രാ​യ ഭേ​ദ​മെ​ന്യേ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വും. ഒ​ളി​മ്പ്യ​ൻ ടി​ന്‍റു ലൂ​ക്ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​സ്സ​ല്ലം സ്പോ​ർ​ട്സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ൽ​ഐ​നി​ലെ പൊ​ലീ​സ് മേ​ധാ​വി​ക​ൾ, പൗ​ര​പ്ര​മു​ഖ​ർ മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ നൂ​റോ​ളം അ​തി​ഥി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​കും. രാ​വി​ലെ എ​ട്ടു മ​ണി​ക്ക് തു​ട​ങ്ങു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റ് രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്ക് അ​വ​സാ​നി​ക്കും. മെ​ഗാ സ്പോ​ർ​ട്സി​ന്‍റെ സു​വ​നീ​ർ പ്ര​കാ​ശ​ന​വും ട്രോ​ഫി കൈ​മാ​റ​ലും വെ​ള്ളി​യാ​ഴ്ച ടോ​പ് ഫൈ​വ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. ബ്ലൂ ​സ്റ്റാ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി​ക്കൊ​പ്പം സ്ഥാ​പ​ക​ൻ ഉ​ണ്ണീ​ൻ പൊ​ന്നേ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​അ​ബൂ​ബ​ക്ക​ർ, ഡോ. ​ശ​ശി സ്റ്റീ​ഫ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ഷം​സു​ദ്ദീ​ൻ വേ​ൾ​ഡ് ലി​ങ്ക് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Bluestar Family Sports Fest Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.