Posted On
date_range Updated On
date_range ബിൽ ക്ലിൻറനും ശൈഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി
അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറനും കൂടിക്കാഴ്ച നടത്തി. അബൂദബി അൽ ശത്തി കൊട്ടരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയും യു.എസും തമ്മിലുള്ള ശക്തമായ ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. യു.എസിലെ യു.എ.ഇ സ്ഥാനപതി യൂസുഫ് ആൽ ഉതൈബ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ആൽ മസ്റൂഇ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.