ബേക്ഡ് പൊട്ടറ്റോ ചിക്കൻ
ബേക്ഡ് പൊട്ടറ്റോ ചിക്കൻ
ചേരുവകൾ:
ചിക്കൻ : 250 ഗ്രാം
പൊട്ടറ്റോ: 1 എണ്ണം
ചില്ലിസോസ്, ഉപ്പ്: ആവശ്യത്തിന്
സോയസോസ്, ബട്ടർ:
ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചിക്കൻ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് ബട്ടർ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് വെക്കുക. ശേഷം പൊട്ടറ്റോ റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് കഴുകി ഉപ്പ് പുരട്ടി വെക്കുക. ഒരു പൊട്ടറ്റോ പീസിൽ ഓരോ ചിക്കൻ പീസ് എന്ന വിധത്തിൽ വെച്ച് മുകളിൽ കുറച്ച് ബട്ടർ ചേർത്ത് പൊട്ടറ്റോ കൊണ്ട് ചിക്കൻ പീസ് കവർ ചെയ്യുന്ന വിധത്തിൽ ടൂത്ത് പിക്ക് കുത്തി വെച്ച് 180 ഡിഗ്രിയിൽ പത്ത് മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്ത് കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.