Posted On
date_range Updated On
date_range ബഹ്റൈൻ കേരളീയ സമാജം പുരസ്ക്കാരം എൻ.എസ്. മാധവന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ 2018ലെ സാഹിത്യ പുരസ്ക്കാരത്തിന് എഴുത്തുകാരൻ എൻ.എസ്. മാധവൻ അർഹനായി. എം.മ ുകുന്ദൻ ചെയർമാനും പ്രൊഫ.കെ.എസ്.രവികുമാർ, പി.വി.രാധാകൃഷ്ണപിള്ള എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 16 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി കെ.ജി.ശങ്കരപ്പള്ള അവാർഡ് വിതരണം ചെയ്യും. സമകാലിക ഇന്ത്യൻ അവസ്ഥയിൽ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് വിമർശനാത്മകവും ശിൽപ്പഭദ്രവുമായ രചനകൾ നിർവഹിക്കുന്നതിനാണ് എൻ.എസ്.മാധവന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.