Posted On
date_range Updated On
date_range തടവുകാർക്ക് ഓട്ടോമൊബൈൽ പരിശീലനവുമായി പൊലീസ്
ദുബൈ: തടവുകാർക്ക് ഓട്ടോമോട്ടീവ് മെക്കാനിക്കൽ കോഴ്സുമായി ദുബൈ പൊലീസ്. അൽ മസൂദ് ഓട്ടോമൊബൈൽസുമായി ചേർന്നാണ് പുരുഷ തടവുകാർക്കായി കോഴ്സ് സംഘടിപ്പിച്ചത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും കൈമാറി. തടവുകാർക്ക് പുതുജീവിതം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പഠന സൗകര്യമൊരുക്കിയത്. തടവറയിൽനിന്ന് മോചനം ലഭിക്കുന്നതോടെ പഴയ തെറ്റുകളിലേക്ക് തിരിച്ചുപോകാതിരിക്കാനും മാന്യമായ ജീവിതം നയിക്കാനും കുടുംബത്തിന് കൈത്താങ്ങാവാനും പ്രാപ്തരാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. നൈപുണ്യ വികസന ശിൽപശാലകളും കായിക പരിശീലനവും ജയിലിനുള്ളിൽ പൊലീസ് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.