നാഷണൽ ബാങ്ക് ഓഫ് ഫുജൈറയിൽ ടെക്‌നോളജി അക്കാദമി

നാഷണൽ ബാങ്ക് ഓഫ് ഫുജൈറ(എൻ.‌ബി.‌എഫ്) ഫുജൈറ സർക്കാരുമായി സഹകരിച്ച് 'ടെക്‌നോളജി അക്കാദമി' ആരംഭിക്കുന്നു. സാമ്പത്തിക മേഖലയിലും മറ്റും ഡിജിറ്റൈസേഷൻ സാധ്യതകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലകളില്‍ വിദഗ്​ധരെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് അക്കാദമിക്ക് നാഷണൽ ബാങ്ക് ഓഫ് ഫുജൈറ രൂപം നൽകുന്നത്. യു.എ.ഇ യിലെ യുവ ബിരുദധാരികളെ ലക്ഷ്യമിട്ട് കഴിവുകൾ വികസിപ്പിക്കുന്നതിനാണ്​ പദ്ധതി ഉദ്ദേശിക്കുന്നത്​. രാജ്യത്തി​െൻറ സാമ്പത്തിക വളർച്ചക്ക്​ സംഭാവന നൽകി കരിയറില്‍ വികാസം കൈവരിക്കുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും നല്‍കി അവരെ സജ്ജരാക്കുന്നതിനുള്ള ബാങ്കി​െൻറ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

എൻ.‌ബി.‌എഫ് ടെക്‌നോളജി അക്കാദമിയില്‍ പരിശീലനം നല്‍കാന്‍ വിദഗ്​ധരായ ഒരു പ്രൊഫഷണൽ ടീമുണ്ട്. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയ യു.എ.ഇ പൗരന്മാരെയാണ് ഇതിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്​സ്​, വെർച്വൽ ആൻഡ് ആഗ്​മെൻറഡ് റിയാലിറ്റി തുടങ്ങിയവയില്‍ താൽപര്യവും കഴിവും ഉള്ളവരെയാണ് വളര്‍ത്തിയെടുക്കുന്നത്.

എവിടെനിന്നും എളുപ്പത്തില്‍ ആക്​സസ് ചെയ്യാവുന്ന രീതിയില്‍ വിര്‍ച്ച്വല്‍ ഇൻഫ്രാസ്ട്രക്​ചറിനെ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നല്‍കുക. പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്​ദരുടെ സെമിനാറുകളും എല്ലാം ഉണ്ടായിരിക്കും. പ്രോഗ്രാം സമയത്ത് അപേക്ഷകർക്ക് ടെക്നോളജി ബിസിനസിനെക്കുറിച്ച് അറിയുന്നതിനും പുതിയ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി എൻ.‌ബി.‌എഫിൽ ആറ് മാസത്തെ ഇൻറൺഷിപ്പ് ലഭിക്കും. വിവിധ പ്രോഗ്രാം മൊഡ്യൂളുകൾ വിജയകരമായി പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റുകൾ നല്‍കപ്പെടും. ഇത് പൂര്‍ത്തിയാവുന്നതോടെ ബിരുദധാരികൾക്ക് എൻ‌ബി‌എഫിലോ ഫുജൈറ സർക്കാർ വകുപ്പുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ ജോലിചെയ്യാൻ അവസരം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.