റമദാൻ ചന്ദ്രക്കല പകർത്തി അബൂദബിയിലെ അസ്​ട്രോണമിക്കൽ സെന്‍റർ

ദുബൈ: റമദാന്‍റെ വരവറിയിച്ച്​ മാനത്ത്​ തെളിഞ്ഞ ചന്ദ്രക്കല പകർത്തി അബൂദബി ആസ്ഥാനമായ അന്താരാഷ്ട്ര അസ്​ട്രോണമിക്കൽ സെന്‍റർ. ബുധനാഴ്ച രാവിലെ 8.15ഓടെയാണ്​ ചന്ദ്രൻ തെളിഞ്ഞത്​. നഗ്​ന നേത്രങ്ങൾ കൊണ്ട്​ കാണാൻ കഴിയാത്ത ദൃശ്യം ശക്തമായ അസ്​ട്രോണമിക്കൽ കാമറകൾ ഉപയോഗിച്ചാണ്​ പകർത്തിയത്​. സെന്‍റർ പുറത്തുവിട്ട ചിത്രത്തിൽ ചന്ദ്രക്കല വ്യക്തമായി കാണുന്നുണ്ട്​.

കേന്ദ്രത്തിന്‍റെ ഡയറക്ടറായ മുഹമ്മദ് ഔദ്​ അടക്കം മൂന്ന്​ വിദഗ്​ധരാണ്​ ചിത്രം പകർത്തുന്നതിന്​ നേതൃത്വം നൽകിയത്​. രാവിലെ 6.51ന് ചന്ദ്രൻ ഉദിച്ചിരുന്നുവെന്നും എന്നാൽ പകൽ സമയമായതിനാൽ ഏറെ നേരം കാത്തിരുന്ന ശേഷമാണ്​ ചിത്രം പകർത്താൻ കഴിഞ്ഞതെന്നും ഡയറക്ടർ പറഞ്ഞു. ആസ്ട്രോ ഇമേജിങ്​ എന്ന പ്രക്രിയയിലൂടെയാണ് ചിത്രം പകർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Summary - Astronomical center captured Ramadan crescent moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.