ദുബൈ: അമേരിക്കയിലെ ഹെല്‍ത്ത്കെയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ് സിസ്റ്റംസ് സൊസൈറ്റിയുടെ (എച്ച്.ഐ.എം.എസ്.എസ്) ലെവല്‍ 6 സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. ആരോഗ്യമേഖലയിലെ പ്രശസ്തമായ ഈ അംഗീകാരം നേടിയ ദുബൈയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയാണ് ആസ്റ്റര്‍ മന്‍ഖൂല്‍. വിവരസാങ്കേതികവിദ്യ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി (എച്ച്.ഐ.എസ്) സംയോജിപ്പിച്ച് ചികിത്സയുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ വര്‍ധിപ്പിച്ചത് മുൻ നിർത്തിയാണ് അംഗീകാരം.
സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ ആവശ്യക്കാരിലേക്ക് എത്തിച്ചതും ആശുപത്രി പ്രവര്‍ത്തനം ഡിജിറ്റല്‍വത്കരിച്ചതും അംഗീകാരം നേടാൻ തുണയായി. ഇതോടെ ആശുപത്രികളില്‍ സംഭവിക്കാവുന്ന പിഴവുകള്‍ ഒഴിവാക്കാനാവും എന്നതാണ് പ്രത്യേകത. ആസ്റ്ററില്‍ എത്തുന്ന രോഗികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ചികിത്സ ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലീനിക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ആരോഗ്യമേഖലയില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ലെന്ന് മാത്രമല്ല അതു തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതുമാണ്. ഇതിനായുള്ള നിരന്തര പരിശ്രമത്തിലാണ് ആസ്റ്റർ.
ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുകയാണ്. ഈ അംഗീകാരം ആരോഗ്യമേഖലയെ ആധുനീകരിക്കുക എന്ന തങ്ങളുടെ ഉദ്യമത്തില്‍ നാഴികക്കല്ലാവുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിനീത് പുരുഷോത്തമന്‍ പറഞ്ഞു. വരുന്ന 12-18 മാസങ്ങളില്‍ ആസ്റ്ററിന് കീഴില്‍ വരുന്ന എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും എച്ച്.ഐ.എം.എസ്.എസ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.