ജിയു ജിത്സുവിൽ സ്വർണം നേടിയ യു.എ.ഇ താരംഖാലിദ് അൽ ഷെഹ്ഹി
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്; യു.എ.ഇക്ക് രണ്ടാം സ്വർണം
ദുബൈ: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ യു.എ.ഇക്ക് രണ്ടാം സ്വർണം. വ്യാഴാഴ്ച നടന്ന ജിയു ജിത്സുവിൽ യു.എ.ഇ താരം ഖാലിദ് അൽ ഷെഹ്ഹി ആണ് സ്വർണം നേടിയത്. ഇതടക്കം മൂന്ന് മെഡലുകളാണ് യു.എ.ഇ വ്യാഴാഴ്ച സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ജിയു ജിത്സു 48 കിലോഗ്രാം വിഭാഗത്തിൽ യു.എ.ഇയുടെ ബൽകിസ് അൽ ഹഷ്മിയും സ്വർണം നേടിയിരുന്നു.ബുധനാഴ്ച ജംപിങ് മത്സരത്തിൽ കുതിര ടീം വെങ്കല മെഡലും നേടിയിരുന്നു. ഇതോടെ യു.എ.ഇയുടെ ആകെ മെഡലുകളുടെ എണ്ണം 11 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.