Posted On
date_range Updated On
date_range ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് അഷ്റഫ് താമരശേരി; പണം ആവശ്യപ്പെട്ട് സന്ദേശങ്ങളയച്ചു - വിഡിയോ
ദുബൈ: തെൻറ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി യു.എ.ഇയിെല സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി. വെള്ളിയാഴ്ചയാണ് പേജ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് വഴി 50,000 രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് സുഹൃത്ത് വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.
ഇതോടെ ഫേസ്ബുക്ക് പേജിൽ കയറാൻ ശ്രമിച്ചിട്ടും നടന്നില്ല. പേജ് അഡ്മിൻമാരെയെല്ലാം ഒഴിവാക്കിയിരുന്നു. പിന്നീട് പലരോടും പണം ആവശ്യപ്പെട്ട് പേജിൽ നിന്ന് മെസേജ് പോയതായി അറിഞ്ഞു.
രാത്രിയോടെ എഫ്.ബി പേജിൽ സിനിമ ക്ലിപ്പിങിെൻറ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരും പണം നൽകരുതെന്നും സൈബർ സെല്ലിൽ പരാതി നൽകിയതായും അഷ്റഫ് താമരശേരി വീഡിയോ സന്ദേശത്തിൽ അറിയിച്ചു. രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള പേജാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.