ആർട്ട് യു.എ.ഇയുടെ ഇരുപത്തിയഞ്ചാമത് പ്രദർശനം തുടങ്ങി

ദുബൈ: ആർട്ട് യു.എ.ഇയുടെ ഇരുപത്തിയഞ്ചാമത് പ്രദർശനം ശൈഖ്​ സായിദ് റോഡിലെ ഷെൻഗറില ഹോട്ടലിൽ ആരംഭിച്ചു. ഇയർ ഓഫ് സായിദ് ആഘോഷങ്ങളുടെ ഭാഗമായാണ്​ ആർട്ട് യു.എ.ഇയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന് ''എമിറേറ്റിസം'' എന്ന പേരിൽ ആർട്ട് എക്സിബിഷൻനടത്തുന്നത്​. ഇതി​​​െൻറ ഉദ്​ഘാടനം ഷെൻഗറില ഹോട്ടലിലെ അൽ വാസിൽ ഹാളിൽ ഷാർജ രാജകുടുംബാംഗമായ ഡോക്ടർ ശൈഖ ഹിന്ദ് അൽ ഖാസിമി നിർവഹിച്ചു. 

പത്ത് ദിവസം നീളുന്ന പ്രദർശനത്തിൽ ദുബൈ ലാൻഡ് ഡിപ്പാർട്​മ​​െൻറിൽ സീനിയർ ഓഫീസറായ ലതീഫ ഇബ്രാഹിം അഹമ്മദി​​​െൻറയും പ്രശസ്ത എമിറേറ്റി ആർട്ടിസ്​റ്റ്​ അബ്​ദുൽ റൗഫ് ഖൽഫാ​​​െൻറയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈ ലാൻഡ് ഡിപ്പാർട്ട്​​മ​​െൻറ്​ ഡയറക്​ടർ ജനറലും ദുബൈ ഗവർമ​​െൻറ്​ റിയൽ എസ്​റ്റേറ്റ്​ വകുപ്പ് മേധാവിയുമായ മാജിദ അലി റാഷിദും ദുബൈ ടൂറിസം ഡിപ്പാർട്ട്​മ​​െൻറ്​ ഇവൻറ്​സ്‌ മേധാവിയും പവർ ഓഫ് പീപ്പിൾ ഫൗണ്ടറുമായ ശൈഖ ഇബ്രാഹിം അൽ മുത്തവ്വയും ദുബൈ വാട്ടർ & ഇലക്ട്രിസിറ്റി വകുപ്പ് മേധാവി ആമിന അൽ താനിയും മുഖ്യാതിഥികൾ ആയിരുന്നു. തുടർന്ന്​ അൽ വാസിൽ പ്രസിഡൻഷ്യൻ സ്യൂട്ടിൽ ക്ഷണിക്കപ്പെട്ട നൂറോളം അതിഥികൾക്ക് മുൻപിൽ ദുബൈ മ്യൂസിക്ക് ടീമി​​​െൻറ വാദ്യോപകരണ മത്സരവും സംഗീത നിശയും അരങ്ങേറി . ലോക പ്രശസ്ത കാർപ്പറ്റ് നിർമ്മാതാക്കളായ സൈനർ ഉടമ അഹമ്മദ് സൈനാർ ഉദഘാടനം നിർവഹിച്ച സംഗീതനിശ ഒരാഴ്ച നീളും.

അബൂദബി രാജകുടുംബാഗമായ ശൈഖ മൈത്ത അൽ നഹ്യാൻ വിരൽ തുമ്പുകൾ കൊണ്ട് വരച്ച ശൈഖ്​ സായിദി​​​െൻറ ചിത്രം അൽഫമാലി കമ്പനി ഉടമ ബോയ്‌ഡ്‌ ലിൻഡ്‌സെ  ലേലത്തിൽ വിളിച്ചെടുത്തു. ചിത്രത്തിന് ലഭിച്ച തുക ഓട്ടിസം ട്രസ്​റ്റ്​ ഫൗണ്ടേഷന് കൈമാറുമെന്ന് ആർട്ട് യു.എ.ഇ. സ്ഥാപകരായ സത്താർ അൽ കരാനും സക്കറിയ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - art uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.