എരിയാൽ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം കെ.ബി ഗഫൂർ എരിയാലും വ്യവസായി നാസിർ ഇറാനിയും ചേർന്ന് നിർവഹിക്കുന്നു
എരിയാൽ ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു
ദുബൈ: അടുത്ത വർഷം ജനുവരിയിൽ സംഘടിപ്പിക്കുന്ന എരിയാൽ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം ചെയ്തു. ദേര ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ.ബി. ഗഫൂർ എരിയാലും വ്യവസായി നാസിർ ഇറാനിയും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
യു.എ.ഇ എരിയാൽ ജമാഅത്ത് പ്രസിഡന്റ് റഫീഖ് ഇ.എം, ഹൗസ് ഓഫ് ഇ.വൈ.സി.സി പ്രസിഡന്റ് മുസ്തു എരിയാൽ, അബ്ദുല്ല ഡിസ്കോ, ശരീഫ് കുളങ്ങര, ലത്തീഫ് ബ്ലാർക്കോഡ്, അബ്ദുൽ റഹ്മാൻ ബിസ്കറ്റ്, കരീം മല്ലം, ബി.എ. ശംസു, സമീർ സിദ്ദകട്ട, അലി ബ്ലാർക്കോഡ്, അമ്മി ബള്ളീർ, സമീർ പേരല്, ഹാരിസ് മാഹിൻ, നജീബ് ബ്ലാർക്കോഡ്, റിയാസ് അക്കര, ഇ.എം. സൗകത്തലി, സലാം മായിപ്പാടി, അബ്ദുൽ റഹ്മാൻ അബൂദബി, വൈ.എം. അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.