Posted On
date_range Updated On
date_range ലഹരി വിരുദ്ധ ബോധവൽക്കരണവുമായി റാസൽഖൈമ മാർത്തോമാ ഇടവക വികസന സംഘം; പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം
റാസൽഖൈമ: റാസൽഖൈമ സെന്‍റ്. തോമസ് മാർത്തോമാ ഇടവകയുടെ വികസന സംഘത്തിന്റെ 2026-2029 പ്രവർത്തന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. പ്രവർത്തന ഉദ്ഘാടനം ഇടവക വികാരി ഷിജു ഫിലിപ്പ് നിർവഹിച്ചു. ക്ലാസിന് കോട്ടയം മോചന ഡീഅഡിക്ഷൻ സെന്റർ കൗൺസിലർ അഡ്വ. ഷാജി കെ.തരകൻ നേതൃത്വം നൽകി.
ഇടവക വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. വികസന സംഘത്തിന്‍റെ പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി ജോൺ തോമസ് പ്രസ്താവന നടത്തി. വൈസ് പ്രസിഡന്റ് ബെൻസി ജോസഫ് സ്വാഗതവും ട്രഷറർ ജോജി തോമസ് നാരകത്താനി നന്ദിയും പറഞ്ഞു. കോശി ഫിലിപ്പ്, ബിജു തോമസ്, മിസ്സു ജോൺ ജേക്കബ്, തോമസ് വർഗീസ്, മെറിൻ റോയ്സ്, എലിസബത്ത് ജിജു, സുജിത വിൽസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.