Posted On
date_range Updated On
date_range അൻസാർ കുടുംബസംഗമം ഇന്ന്
ദുബൈ: മധ്യകേരളത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പെരുമ്പിലാവ് അൻസാർ സ്കൂൾ പൂർവവിദ്യാർഥികളുടെ കുടുംബസംഗമം ‘ഈദ് ഐ-2024’ ശനിയാഴ്ച വൈകീട്ട് നാലിന് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ അൻസാർ സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന പരിപാടിയിൽ ഗാനമേളയും മറ്റു കലാപരിപാടികളും ഒരുക്കും. ‘ഗൾഫ് മാധ്യമം’ നടത്തുന്ന കമോൺ കേരള പരിപാടിയുടെ ടിക്കറ്റുകൾ പരിപാടിയിൽ ലഭ്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.