അനന്തപുരി പ്രവാസിക്കൂട്ടായ്മ ‘അനന്തം പൊന്നോണം’ ആഘോഷം
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസിക്കൂട്ടായ്മയുടെ മൂന്നാം വാർഷികവും ഓണാഘോഷവും ഷാർജ സഫാരി മാളിൽ നടന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. കെ.എസ്. ചന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് മാത്യു ജോൺ, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് കാടൻചേരി, ബാബു വർഗീസ്, കബീർ ചാന്നാൻകര, രഞ്ജി കെ. ചെറിയാൻ, വിജയൻ നായർ, നവാസ് തേക്കട, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ബിജോയ് ദാസ് നന്ദിയും പറഞ്ഞു.
നജീം അർഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ബിനു അടിമാലിയും ബിനു ബി. കമലും ചേർന്ന് അവതരിപ്പിച്ച കോമഡി ഷോയും അരങ്ങേറി. അഡ്വ. സ്മിനു സുരേന്ദ്രൻ, ഷഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണമ്പൂർ, സർഗ റോയ്, പ്രഭാത് നായർ, ഷിബു മുഹമ്മദ്, റോയ് നെല്ലിക്കാട്, അനിത രവീന്ദ്രൻ, അരുണ അഭിലാഷ്, ബിന്ധ്യ അഭിലാഷ്, മുനീറ സലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.