യു.എ.ഇയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ദേശീയ ലൈബ്രറി സ്ഥാപിക്കും

ദുബൈ: വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി യു.എ.ഇയിൽ അന്താരാഷ്ട്ര നിലവാരത്തിൽ​ ദേശീയ ലൈബ്രറി സ്ഥാപിക്കും. ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. രാജ്യത്തിന്‍റെ സാംസ്കാരിക ദീപമായിരിക്കും ഈ ലൈബ്രറിയെന്ന്​ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ​ പറഞ്ഞു. ലൈബ്രറിയുടെ പദ്ധതി ശൈഖ്​ മൻസൂർ അവ​ലോകനം ചെയ്തു.

ലോകത്തിന്‍റെ പലഭാഗങ്ങളിലുമുള്ള സമാന ലൈബ്രറികളുടെ മാതൃകയിലായിരിക്കും ഇതും നിർമിക്കുക. ഇത്​ സംബന്ധിച്ച പഠനം നടത്താൻ നാഷനൽ ആ​ർകേവ്​സ്​ ആൻഡ്​ ലൈബ്രറി ഡയറക്ടർ ബോർഡ്​ അംഗങ്ങളോട്​ അദ്ദേഹം നിർദേശിച്ചു. ചരിത്രപരവും മാനുഷികവുമായ പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിൽ നിർമിത ബുദ്ധിയുടെ സഹായം തേടണം. വിവിധ സ്രോതസുകളിൽ നിന്ന്​ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യു.എ.ഇയുടെ ചരിത്രവും പൈതൃകവും ഇവിടെ രേഖപ്പെടുത്തും. നിലവിൽ 1981ൽ നിർമിച്ച അബൂദബി നാഷനൽ ലൈബ്രറിയിലാണ്​ സന്ദർശകർ എത്തുന്നത്​. 20 ലക്ഷത്തിലധികം പുസ്തങ്ങൾ ഇവിടെയുണ്ട്​.

വായന പ്രോൽസാഹിപ്പിക്കാൻ ദേശീയ നിയമം പ്രഖ്യാപിച്ച രാജ്യമാണ്​ യു.എ.ഇ. പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ നിയമം പ്രഖ്യപിച്ചത്​. പുതിയ നിയമം പുസ്തകങ്ങളുടെ അച്ചടി, പ്രസാധനം, വിതരണം എന്നിവയെ എല്ലാവിധ നികുതിയില്‍ നിന്നും ഫീസുകളില്‍ നിന്നും ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. ജീവനക്കാര്‍ക്ക് ജോലി സമയത്ത് വായനക്കായി പ്രത്യേകസമയം നീക്കി വെക്കണമെന്നും നിയമത്തിൽ പറയുന്നു

News Summary - An international standard national library will open in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.