ഷംസുദ്ധീൻ നവാസ്
Posted On
date_range Updated On
date_range നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി ദുബൈ വിമാനത്തവളത്തിൽ മരിച്ചു
ദുബൈ: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാസിയ മൻസിലിൽ ഷംസുദ്ധീൻ നവാസ്( 52) ദുബൈയിൽ നിര്യാതനായി. തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് പോകുവാനായി ദുബൈ എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരണം സംഭവിക്കുകയായിരുന്നു.
ദുബൈയിലെ അൽ മന്ദൂസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഷംസുദ്ധീൻ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: നുസൈബ ബീവി. മക്കൾ: മുഹമ്മദ് അർഷാദ്, നാസിയ. മരുമകൻ: അമീറുദ്ധീൻ. നടപടി ക്രമങ്ങൾ പൂർത്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.