Posted On
date_range Updated On
date_range ആലുവ സ്വദേശി ഷാർജയിൽ മരിച്ചു
ഷാര്‍ജ: ആലുവ തായിക്കാട്ടുകര സ്വദേശി ദാറുസ്സലാമില്‍ അനസ് (43) ഷാര്‍ജയില്‍ അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയിരുനന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ദുബൈ ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസം. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകനാണ്. മാതാവ്: പരേതയായ നഫീസത്തുല്‍ മിസിരിയ. ഭാര്യ: അസ്ന മുഹമ്മദ്. മക്കള്‍: ഹംദ, ഹമദ്. സഹോദരങ്ങള്‍: ആസിഫ് അസീസ്, തഹസീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.