ദുബൈ: നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ അൽഖൈൽ റോഡ് വിപുലീകരണ പ്രവർത്തനം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ജദ്ദാഫ്, ബിസിനസ് ബേ ഭാഗങ്ങളിലായാണ് ഒരു കി.മീറ്റർ നീളത്തിൽ റോഡ് വിപുലീകരണം നടത്തിയത്. ഇതോടെ ഈ ഭാഗങ്ങളിൽ ഗതാഗതം കൂടുതൽ എളുപ്പമാകും.
ജദ്ദാഫിൽ ദേര ഭാഗത്തേക്കാണ് 600 മീറ്റർ ലൈൻ റോഡ് കൂട്ടിച്ചേർത്തത്. അതോടൊപ്പം, ബിസിനസ് ബേ പ്രവേശന ഭാഗത്തെ ഹൈവേ വിശാലവുമാക്കിയിട്ടുണ്ട്. ഇവിടെ 435 മീറ്റർ ലെയിനാണ് കൂട്ടിച്ചേർത്തത്. നഗരത്തിലെ ഗതാഗതം എളുപ്പമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ആർ.ടി.എ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് അൽഖൈൽ റോഡിൽ പൂർത്തിയായിരിക്കുന്നത്.
വാഹനപ്പെരുപ്പം കാണിക്കുന്ന നഗരത്തിലെ പ്രധാന പാതകളിലൊന്നാണ് അൽഖൈൽ റോഡെന്നും ഇതിന്റെ വിപുലീകരണം റോഡിൽ ഉൾക്കൊള്ളുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 2,000 ആയി വർധിപ്പിക്കുമെന്നും ഗതാഗതക്കുരുക്ക് 25 ശതമാനം കുറക്കുമെന്നും ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.