എക്​സ്​പോയിൽ ഫ്രഞ്ച്​ പവലിയനിൽ എത്തുന്ന ‘അന്യഗ്രഹ ജീവികളുടെ’ മാതൃക

ഫ്രഞ്ച്​ പവലിയനിൽ 'അന്യഗ്രഹ ജീവികളെത്തും'

ദുബൈ: വിസ്​മയിപ്പിക്കാനൊരുങ്ങുന്ന ദുബൈ എക്​സ്​പോയിലേക്ക്​ ഫ്രഞ്ച്​ പവലിയൻ വഴി 'അന്യഗ്രഹ ജീവികൾ' എത്തും. ബഹിരാകാശ കേന്ദ്രത്തിൽനിന്ന്​ ബഹിരാകാശ യാത്രികൻ തത്സമയം എക്​സ്​പോ സന്ദർശകരുമായി സംവദിക്കുന്നതും ഇവിടെയെത്തിയാൽ കാണാം. ബഹിരാകാശ സ്വപ്​നങ്ങൾക്ക്​ നിറംപകരുന്നതാണ്​ മേളയിലെ ഫ്രഞ്ച്​ പവലിയൻ. ശനിയാഴ്​ച രാവിലെ 10.30 മുതൽ സീ പ്ലാസയിലെ കോസ്​മോപോഡ്​സ്​ ഷോയിലാണ്​ 'അന്യഗ്രഹജീവികളുടെ' വേഷത്തിൽ എത്തുന്നവരുടെ ഷോ. രാത്രി 7.40 മുതൽ എട്ട്​ വരെ ബഹിരാകാശ യാത്രികൻ തോമസ്​ പെസ്​ക്വറ്റി​െൻറ തത്സമയ സംവാദം ഉണ്ടായിരിക്കും. അൽ വാസൽ ഡോമിൽ ഇത്​ തത്സമയം തെളിയും. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരേ പേ​ാലെ ബഹിരാകാശ വിജ്​ഞാനം പകരുകയാണ്​ ലക്ഷ്യം. ഇതിന്​ പുറമെ എയർഷോയും ഫ്രഞ്ച്​ പവലിയൻ സംഘടിപ്പിക്കുന്നുണ്ട്​. യു.എ.ഇയിലെ ഏഴ്​ ഫ്രഞ്ച്​ സ്​കൂളുകളിലെ കുട്ടികൾ ഫ്രാൻസി​െൻറ ചരിത്രം വിവരിക്കുന്ന പരേഡും നടത്തും.

Tags:    
News Summary - 'Aliens arrive' at French pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.