Posted On
date_range Updated On
date_range കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേ ആലപ്പുഴ സ്വദേശി യു.എ.ഇയിൽ മരിച്ചു
ഫുജൈറ: ആലപ്പുഴ സ്വദേശി ഷമീർ മുഹമ്മദി (47) ഖോർഫക്കാനിനടുത്ത ബിദിയയിൽ നിര്യാതനായി. കാറിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. നാട്ടിലെത്തിയ കുടുംബം ബന്ധപ്പെട്ടിട്ട് മറുപടി ലഭിക്കാതായതോടെ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചതായി അറിയുന്നത്. ഭാര്യ: സിമി (ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് സ്കൂൾ അധ്യാപിക). മക്കൾ: അഫ്താബ്, അൽഫിയ. മയ്യിത്ത് ദിബ്ബ ഹോസ്പിറ്റൽ മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.