നിഷ മോള്‍ ഹനീഷ്

ആലപ്പുഴ സ്വദേശിനി അബൂദബിയില്‍ നിര്യാതയായി

അബൂദബി: മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) നിര്യാതയായി. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവർ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചത്​.

ഭവന്‍സ് സ്‌കൂളിലെ കായികവിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര (രണ്ടുപേരും വിദ്യാർഥികൾ). ആലപ്പുഴ അരൂര്‍ വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍-ഗീത ദമ്പതികളുടെ മകളാണ്.

12 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും. 

Tags:    
News Summary - alappuzha native died in abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.