ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം (എ.ജെ.പി.എസ്) സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ 4 സെപ്റ്റംബർ 15 തിരുവോണനാളിൽ ഷാർജ സഫാരി മാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മുതൽ പരിപാടി ആരംഭിക്കും. ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികൾ തിരുവാതിരക്കളി, പുലികളി, വള്ളംകളി, നാടൻപാട്ട് തുടങ്ങി നിരവധി കലാരൂപങ്ങളും വേദിയിൽ അരങ്ങേറും.
ശേഷം വൈകീട്ട് അഞ്ചു മണി മുതൽ സാംസ്കാരിക സമ്മേളനവും ഏഴു മണി മുതൽ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള കലാപരിപാടികളും അരങ്ങേറും.
എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളി, സെക്രട്ടറി അൻഷാദ് ബഷീർ, വൈസ് പ്രസിഡന്റുമാരായ പത്മരാജൻ, ശ്രീകല രഞ്ജു, രാജേഷ് ഉത്തമൻ, ചന്ദ്രജിത്ത് കായംകുളം, ശരത് കുമാർ, ബിജി രാജേഷ്, സാബു അലിയാർ, രഞ്ജുരാജ് വലിയകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ ശിവശങ്കർ വലിയകുളങ്ങര നന്ദി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനറായി രഞ്ജുരാജ് വലിയകുളങ്ങരയെയും ഫിനാൻസ് കമ്മിറ്റി ചെയർമാനായി പത്മരാജിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.