അൽ​െഎനിൽ യൂനിയൻ ഫോർട്രസ്​ മിലിട്ടറി ഷോ ഇന്ന്​

അൽ​െഎൻ: മൂന്നാമത്​ യൂനിയൻ ഫോർട്രസ്​ ​മിലിട്ടറി ഷോ അൽ​െഎൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ശനിയാഴ്​ച നടക്കും. വിവിധ സൈനിക യൂനിറ്റുകൾ പ​െങ്കടുക്കുന്ന ഷോയിൽ സൈന്യത്തി​​െൻറ ഒത്തിണക്കവും ​െകട്ടുറപ്പും ദൃശ്യമാക്കുന്ന പ്രകടനങ്ങൾ അവതരിപ്പിക്കും. കുട്ടികൾക്കും കുടുംബങ്ങളുമടങ്ങുന്ന കാണികൾക്ക്​ രാവിലെ പത്ത്​ മുതൽ ആക്​ടിവിറ്റി സോണിലേക്ക്​ പ്രവേശനം നൽകും. 

ഷോ പ്രമാണിച്ച്​ അൽ​െഎൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങളുടെ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്​.  അൽഐൻ^കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനം നേരെത്തെ പുറപ്പെടും. ഉച്ചക്ക്​ 3.25ന്​ പുറപ്പെടേണ്ട വിമാനം രാവിലെ പത്തിനാണ്​ പുറപ്പെടുക.  ഷോയുടെ രണ്ടാം പതിപ്പ്​ ഷാർജ അൽഖാൻ പ്രദേശത്ത്​ 2017 നവംബർ മൂന്നിനും ഒന്നാം പതിപ്പ്​ 2017 മാർച്ച്​ രണ്ടിന്​ അബൂദബി കോർണിഷിലുമാണ്​ നടന്നത്​. 

Tags:    
News Summary - alain-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.