Posted On
date_range Updated On
date_range അൽ മദീന ഹൈപ്പർ മാർക്കറ്റ് അബൂദബി "പായസ മത്സരം' സംഘടിപ്പിക്കുന്നു
ദുബൈ: ഓണത്തോടനുബന്ധിച്ച് അൽ മദീന ഹൈപ്പർ മാർക്കറ്റ് അബൂദബി ‘പായസ മത്സരം 2023’ സംഘടിപ്പിക്കുന്നു. ഈ മാസം 16ന് അബൂദബി ഖലീഫ സിറ്റിയിൽ വെച്ച് നടത്തുന്ന മത്സരത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12നു മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പായസത്തിന്‍റെ പാചകക്കുറിപ്പും സമർപ്പിക്കണം. തിരഞ്ഞെടുത്ത മത്സരാർഥികൾക്കുള്ള ഫൈനൽ മത്സരത്തിൽ പ്രശസ്ത ഫുഡ് വ്ലോഗർ ജുമാന ഖാദിരിയാണ് മുഖ്യാതിഥി എന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനായി ഫോൺ: 058817 5317.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.