Posted On
date_range Updated On
date_range ഹിജ്റ വർഷാരംഭം: 13ന് അവധി
അബൂദബി: ഹിജ്റ വർഷാരംഭം പ്രമാണിച്ച് സെപ്റ്റംബർ 13ന് ഫെഡറൽ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി നൽകാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. 14, 15 തീയതികളിൽ വാരാന്ത്യ അവധിയായതിനാൽ 16നായിരിക്കും പ്രവൃത്തി പുനരാരംഭിക്കുക.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, എമിറേറ്റ് ഭരണാധികാരികൾ എന്നിവർക്ക് മന്ത്രിസഭ അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.