അൽ ഫർദാൻ 'ഇന്ത്യ ഫെസ്​റ്റ്​' പ്രമോഷൻ: സ്വർണ നാണയങ്ങൾ സമ്മാനം നേടാം

ദുബൈ: യു.എ.ഇ മണി എക്സ്ചേഞ്ച് വ്യവസായത്തിലെ മുൻനിരക്കാരായ അൽ ഫർദാൻ എക്സ്ചേഞ്ച് പുതിയ 'ഇന്ത്യ ഫെസ്​റ്റ്​' പ്രമോഷൻ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ബ്രാഞ്ചുകളിലും ആഗസ്​റ്റിൽ ആരംഭിച്ച്​ സെപ്​റ്റംബർ മൂന്നു വരെ നീളുന്ന പ്രമോഷ​െൻറ ഭാഗമായി എല്ലാ വ്യാഴാഴ്​ചയും എട്ടുഗ്രാം സ്വർണ നാണയങ്ങൾ സമ്മാനമായി നൽകും.

ഇന്ത്യയിലേക്ക് പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന്​ അഞ്ചു പ്രതിവാര വിജയികളെയാണ്​ തിരഞ്ഞെടുക്കുക.

പ്രമോഷൻ കാലയളവിൽ രണ്ടോ അതിലധികമോ ഇടപാടുകൾ നടത്തുന്നവർക്ക്​ ഗ്രാൻഡ്​ പ്രൈസായ 100ഗ്രാമം ഗോൾഡ്​ കോയിൻ സമ്മാനം നേടാനുള്ള അവസരവുമുണ്ട്​.

ഇന്ത്യൻ സമൂഹത്തിൽ നിരവധി ആഘോഷങ്ങൾ നടക്കുന്ന മാസമായതിനാലാണ്​ ആഗസ്​റ്റിൽ ഇത്തരമൊരു പ്രമോഷൻ ആരംഭിച്ചിട്ടുള്ളത്​. കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറക്ക്​ പ്രതിഫലം നൽകാനും പതിറ്റാണ്ടുകളായി ഈ രാജ്യത്തിന് അവർ നൽകുന്ന അവിശ്വസനീയ സംഭാവനക്ക്​ പകരംനൽകുന്നതിനുമാണ്​ ഇത്തരമൊരു പദ്ധതി ആരംഭിച്ചതെന്ന്​ അൽ ഫർദാൻ എക്​സ്​ചേഞ്ച്​ സി.ഇ.ഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു. യു.എ.ഇയിൽ 70ലേറെ സ്​ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ശൃംഖലയാണ്​ അൽ ഫർദാൻ എക്​സ്​ചേഞ്ച്​.

Tags:    
News Summary - Al Fardan 'India Fest' Promotion: Win Gold Coins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.