അക്കാഫ് ബ്ലഡ്‌ ഡോണേഴ്​സ്​ കേരളയുമായി ചേർന്ന് ലത്തീഫ ഹോസ്​പിറ്റലിൽ നടത്തിയ രക്തദാനത്തിൽ പ​​ങ്കെടുത്തവർ 

അക്കാഫ്​ രക്തദാനം നടത്തി

ദുബൈ: കേരളത്തിലെ കോളജ് അലുമ്​നികളുടെ യു.എ.ഇയിലെ മാതൃസംഘടനയായ അക്കാഫ് ബ്ലഡ്‌ ഡോണേഴ്​സ്​ കേരളയുമായി ചേർന്ന് ലത്തീഫ ഹോസ്​പിറ്റലിൽ രക്തദാനം നടത്തി. മുന്നൂറിലധികം അക്കാഫ് അംഗങ്ങൾ രക്തം ദാനംചെയ്​തു. രക്തദാനം മഹാദാനം തന്നെയെന്ന് തുടരെയുള്ള രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ അക്കാഫ് പ്രാവർത്തികമാക്കുന്നതെന്ന്​ അക്കാഫ് പ്രസിഡൻറ്​ ചാൾസ് പോൾ പറഞ്ഞു.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ അക്കാഫ് ഏറെ മു​േന്നാട്ടുപോകുകയും രക്തദാനം സംഘടിപ്പിക്കുന്നതിലൂടെ ഏറെ നന്മ സമൂഹത്തിനായി ചെയ്യുന്നുവെന്നത് പ്രശംസനീയമായ പ്രവർത്തനങ്ങളാണെന്ന്​ അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്‌. ബിജുകുമാർ, അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡൻറ്​ അഡ്വ. ഹാഷിക് തൈക്കണ്ടി, അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് ജോ.​ സെക്രട്ടറി കെ.വി. മനോജ്‌, അക്കാഫ് ​െബ്ലഡ്‌ ഡൊണേഷൻ കോഓഡിനേറ്റർ ബെൻസി സൈമൺ, കൺവീനർ സന്ദീപ്, ജോ. കൺവീനർ അഡ്വ. ഗിരിജ, ജൂഡിൻ ഫെർണാണ്ടസ്, കോശി ഇടിക്കുള, അക്കാഫ് വനിത വിഭാഗം ചെയർപേഴ്​സൻ റാണി സുധീർ, പ്രസിഡൻറ്​ അന്നു പ്രമോദ് തുടങ്ങിയവർ ക്യാമ്പ് സംഘാടനത്തിലും നടത്തിപ്പിലും നേതൃത്വം വഹിച്ചു. രക്തദാനത്തിനെത്തിയവർക്ക്​ വി.സി. മനോജ് സ്പോൺസർ ചെയ്​ത സമ്മാനം വിതരണം ചെയ്​തു.

Tags:    
News Summary - Akkaf donated blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.