ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സ്​ വ​നി​ത വി​ങ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ർ.​ജെ അ​ർ​ഫാ​സി​നൊ​പ്പം

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം

ദു​ബൈ: ലോ​ക വ​നി​ത​ദി​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ക്കാ​ഫ് വ​നി​ത വി​ങ്​ പ്ര​വ​ർ​ത്ത​ക​ർ 7500ൽ​പ​രം ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

വ​നി​ത വി​ങ്​ ചെ​യ​ർ​പേ​ഴ്സ​ൻ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്‍റ്​ വി​ദ്യാ പു​തു​ശ്ശേ​രി, സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​നാ​പൂ​രി​ലാ​ണ്​ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തി​യ​ത്. ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ അ​ർ​ഫാ​സ് മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ബി​ജു​കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, സെ​ക്ര​ട്ട​റി കെ.​വി മ​നോ​ജ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കോ​ടോ​ത്ത്, ഇ​ഫ്‌​താ​ർ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ വി.​സി മ​നോ​ജ്‌, ഇ​ഫ്താ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു രാ​മ​ച​ന്ദ്ര​ൻ, എ​ക്സ്കൊം സി​ന്ധു ജ​യ​റാം, സ​ന്തോ​ഷ്‌ ക​ണ്ണ​ങ്ങ​നാ​ട്ട്, പു​ഷ്പ​ജ​ൻ, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ സ​റി​ൻ സ​ണ്ണി, ഷാ​ജ​ൻ മാ​ത്യു, മ​നൂ​വ് വ​ലി​യ​വീ​ട്ടി​ൽ, ഹാ​രി​സ് യൂ​ന​സ്, എ​ൻ.​ഐ ബി​ജോ​യ്‌ എ​ന്നി​വ​ർ​ക്കൊ​പ്പം വി​വി​ധ കോ​ള​ജു​ക​ളി​ലെ 300ൽ​പ​രം വ​നി​ത പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​കോ​പ​നം ന​ട​ത്തി​യ​ത്. 

Tags:    
News Summary - Akaf Events Iftar Kit Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.