വോ​ട്ട​വ​കാ​ശം ഹ​നി​ക്കു​ന്ന വി​മാ​ന നി​ര​ക്ക്​ വ​ർ​ധ​ന പ്ര​തി​ഷേ​ധാ​ർ​ഹം -കെ.​എം.​സി.​സി

ദു​ബൈ: ആ​സ​ന്ന​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നാ​യി നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റി​യ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വോ​ട്ട് ചെ​യ്യാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഇ​ത്​ പ്ര​വാ​സി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ താ​ങ്ങി നി​ർ​ത്തു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ മാ​റ്റ​ണ​മെ​ന്നും പ്ര​സ്താ​വ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Airfare hike protest against voting rights - K.M..C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.