Posted On
date_range Updated On
date_range യാത്രക്കാർ ആറ് മണിക്കൂർ മുൻപ് എത്തണമെന്ന് എയർഇന്ത്യ
ദുബൈ: ഇന്ത്യൻ വിമാനത്താവളത്തിൽ എത്തുന്ന യു.എ.ഇ യാത്രക്കാർ ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിലാണ് എയർലൈനിെൻറ നിർദേശം.
യാത്രയുടെ നാല് മണിക്കൂർ മുൻപാണ് പരിശോധന നടത്തേണ്ടത്. അതിനാൽ യാത്രികർ വിമാനത്താവളത്തിൽ നേരത്തെ എത്തി പരിശോധന കൗണ്ടറിൽ കൃത്യ സമയത്തിന് ഹാജരാകണം. യാത്രക്ക് രണ്ട് മണിക്കൂറിനുള്ളിൽ കൗണ്ടറിൽ പരിശോധന അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.