Posted On
date_range Updated On
date_range എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്നു മുതൽ ടെർമിനൽ ഒന്നിൽനിന്ന്
അബൂദബി: ഞായറാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അബൂദബി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലൂടെ ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 31 വരെയുള്ള യാത്രക്ക് കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് സ്വന്തമാക്കാൻ ഞായറാഴ്ച കൂടി അവസരമുണ്ട്.
അബൂദബിയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 399 ദിർഹം, ബംഗളുരുവിലേക്ക് 369 ദിർഹം നിരക്കിലാണ് ടിക്കറ്റുകൾ ലഭിക്കുക. ഇതോടൊപ്പം 40 കിലോ സൗജന്യ ബാഗേജും അനുവദിക്കുമെന്ന് അധികൃതർ അറി
യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.