ഷാർജ: ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറിക്ക് അറബ് ചിൽഡ്രൻസ് ബുക്ക് പബ്ലിഷിംങ്സ് ഫോറം (എ.സി.ബി.പി.എഫ്.എ) അവാർഡ്. പ്രസിദ്ധീകരണ വിഭാഗത്തിന് നൽകിയ മികച്ച പിന്തുണയും കുട്ടികളുടെ വായനയെ അഭിവൃദ്ധി പെടുത്തുന്നതിനുള്ള ശ്രമങ്ങളും മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് എ.സി.ബി.പി.എഫ്.എ മേധാവി നാസർ അസി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായി ഷാർജ പുസ്തകോത്സവത്ത മാറ്റിയതിൽ അംറിയുടെ പങ്ക് വിലപ്പെട്ടതാണ്. ലോകത്തിലെ എല്ലാ പ്രസാധകരെയും ഒരു കൊടികീഴിൽ അണിനിരത്തുവാനും പുതിയ എഴുത്തുകാർക്ക് മികച്ച പിന്തുണ നൽകുവാനും നിരന്തരം പരിശ്രമിക്കുന്ന ആളാണ് അംറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.