ദമ്മാം: ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് അതിർത്തികടത്തിയ ആടുജീവിതമാ യിരുന്നു അദ്വൈതിേൻറത്. കുവൈത്തിൽ ഹൗസ് ൈഡ്രവർ വിസയിലെത്തി സൗദി മരുഭൂമിയിൽ ആട്ടി ടയ ജീവിതത്തിന് വിധിക്കപ്പെട്ട ഇൗ തിരുവനന്തപുരം വിതുര സ്വദേശി ഒടുവിൽ സാമൂഹിക പ ്രവർത്തകരുടെ തുണയിൽ ജീവിതം തിരിച്ചുപിടിച്ച് നാടണഞ്ഞു.
23കാരൻ മരുഭൂമിയിൽനി ന്ന് അതിസാഹസികമായാണ് രക്ഷപ്പെട്ടത്. നാലര മാസം മുമ്പാണ് കുവൈത്തിലേക്ക് ഹൗസ് ഡ്രൈവർ ജോലിക്ക് എത്തിയത്. ഒരാഴ്ചക്കു ശേഷം സൗദിയിൽ പോകണമെന്ന് വിശ്വസിപ്പിച്ച് തൊഴിലുടമ വാഹനത്തിൽ കയറ്റി അതിർത്തിയിലെ ഖരിയ എന്ന സ്ഥലത്തുള്ള കൃഷിത്തോട്ടത്തിൽ എത്തിച്ചു.
രാത്രിയിൽ മണൽപാതയിലൂടെ ദീർഘമായി യാത്ര ചെയ്യേണ്ടി വന്നപ്പോൾ മാത്രമാണ് താൻ ചതിക്കപ്പെെട്ടന്ന് യുവാവിന് മനസ്സിലായത്. നൂറുകണക്കിന് ആടുകളെയും ഒട്ടകങ്ങളേയും നോക്കാനുള്ള ജോലിയായിരുന്നു അവിടെ കാത്തിരുന്നത്. രാവിലെ ആടുകളുമായി പുല്ലുള്ള ഇടങ്ങൾ തേടിപ്പോകണം. ആടുകൾക്ക് അസുഖം ബാധിക്കുകയോ ചാവുകയോ ചെയ്താൽ മർദനം പതിവായി. ആടുകളുടെ പ്രസവം എടുക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു. വിവിധ രാജ്യക്കാരായ അഞ്ചുപേർകൂടി കൂടെ ജോലിക്കുണ്ടായിരുന്നു. വല്ലപ്പോഴും എത്തുന്ന ഖുബ്സും ഉരുളക്കിഴങ്ങും പരിപ്പും മാത്രമായിരുന്നു ഭക്ഷണം. ചെറിയ ചെറിയ കാരണങ്ങൾക്കുപോലും സ്പോൺസറുടെ മറുപടി മർദനമായിരുന്നു.
നാലുമാസം ജോലിചെയ്തിട്ടും ഒരു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. ഇനിയും തുടരേണ്ടി വന്നാൽ തെൻറ ജീവൻതന്നെ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയതോടെ ഒരു രാത്രിയിൽ അവിടെനിന്ന് ഒാടിരക്ഷപ്പെട്ടു. മരുഭൂമിയിലൂടെ രാപ്പകലില്ലാതെ ഒാടിയും നടന്നുമാണ് റോഡിലെത്തിയത്. അവശനിലയിലായി വഴിയിൽ ഇരുന്നുപോയി. മംഗളൂരു സ്വദേശി അബ്ദുല്‍ അസീസ് കണ്ടതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. അസീസ് യുവാവിനെ സ്വന്തം താമസസ്ഥലത്ത് കൊണ്ടുവന്ന് ഭക്ഷണവും പരിചരണവും നൽകി സംരക്ഷിച്ചു.
ഇൗ സമയത്തുതന്നെ അദ്വൈതിെൻറ കുടുംബം നാട്ടിൽ നോർക്കയോട് ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സഹായം തേടിയിരുന്നു. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിനോട് അദ്വൈതിനെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാൻ നോർക്ക ആവശ്യപ്പെട്ടു.അസീസിെൻറ അടുത്തെത്തിയ നാസ് അദ്വൈതിനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവരുകയും ഇന്ത്യൻ എംബസിയിൽനിന്ന് ഒൗട്ട്പാസ് വാങ്ങി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് എക്സിറ്റ് വിസ നേടി നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ദമ്മാമിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് നോർക്ക നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.